ദോഹ: പ്രാദേശികമായ വെല്ലുവിളികൾക്കിടയിലും ഖത്തറിലെ വിപണികളിൽ പച്ചക്കറികളുടെ ലഭ്യതയിൽ കുറവുണ്ടാകില്ലെന്ന് ഫാം ഉടമകളും നിക്ഷേപകരും ഉറപ്പുനൽകുന്നു. വിളവെടുപ്പ് കാലം ഉച്ചസ്ഥായിയിലായതിനാൽ പ്രാദേശിക ഫാമുകളിൽ നിന്നുള്ള പച്ചക്കറികൾ യഥേഷ്ടം വിപണിയിൽ എത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കി.പ്രമുഖ ഫാമുകളിൽ നിന്ന് മാത്രം പ്രതിദിനം 60 ടണ്ണോളം പച്ചക്കറികളാണ് വിപണിയിലെത്തുന്നത്. ......
ദോഹ: പ്രാദേശികമായി തുടരുന്ന സംഘർഷങ്ങളുടെയും മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ, താമസക്കാർ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയോ ആക്രമണ ഭീഷണി ഉണ്ടാവുകയോ ചെയ്താൽ വീടുകൾക്കുള്ളിൽ എവിടെ അഭയം പ്രാപിക്കണം എന്നതിനെക്കുറിച്ചാണ് മന്ത്രാലയം വ്യക്തമായ നിർദ്ദേശം നൽകിയിരിക്കുന്നത്.സാഹചര്യങ്ങൾ സാധാരണ നിലയിലാകുന്നത് വരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. ......
കൊച്ചിയെക്കുറിച്ചുള്ള ഗൃഹാതുര ഓർമ്മകളുമായി വാട്ടർ മെട്രോയിൽ യാത്ര നടത്തി ചീഫ് ഇലക്ഷ്ൻ കമ്മീഷണർ ഗ്യാനേഷ് കുമാർ. കേരള സന്ദർശനത്തിനെത്തിയ അദ്ദേഹം ജില്ലാകളക്ടറായി സേവനം അനുഷ്ടിച്ചപ്പോഴുള്ള ഓർമ്മകളുമായാണ് കൊച്ചിയിലെത്തിയത്. ......
കൊച്ചി: കേരളത്തിലെ ആദ്യ പ്രാദേശിക വികസന പദ്ധതി (ലോക്കൽ ഏരിയപ്ലാൻ - എൽഎപി) വൈറ്റിലയിൽ നടപ്പാക്കുന്നു. ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് എന്ന നൂതന വികസന ആശയത്തിന് ഊന്നൽ നൽകിയാണ് കൊച്ചി നഗരസഭ വൈറ്റില ലോക്കൽ ഏരിയ പ്ലാൻ തയാറാക്കുന്നത്. ......
കൊച്ചി: ആലപ്പുഴ ജില്ലയിലെ എരമല്ലൂരിൽ ടോറസ് ലോറിക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 23 യാത്രക്കാരെ എറണാകുളം വി.പി.എസ് ലേക്ഷോറിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ......
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഡിയാൽ) ഒരുക്കിയ 'എ ട്രൈബ്യൂട്ട് ടു ഡെമോക്രസി' എന്ന ശിൽപ ഇൻസ്റ്റലേഷൻ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അനാവരണം ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. ......
കൊച്ചി: കഠിനാധ്വാനത്തിലൂടെ മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് ഷീജ സിൽവിയും കെ എസ് രമാദേവി പ്രമോദും. സംരംഭകത്വ മികവിലൂടെ കഴിവ് തെളിയിച്ച രണ്ട് തീരദേശ വനിതകളെയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) തിങ്കളാഴ്ച നടക്കുന്ന അന്താരാഷ്ട്ര വനിതാദിന പരിപാടിയിയിൽ ആദരിക്കും.
കല്ലുമ്മക്കായ കൃഷിയിലൂടെയാണ് കൊല്ലം ജില്ലയിലെ തെക്കും ഭാഗം സെന്റ് സെബാസ്റ്റ്യൻ ഐലന്റിലെ ഷീജ സിൽവി നേട്ടമുണ്ടാക്കിയത്. ......
കോളേജിൽ നടന്ന ലൈംഗിക അതിക്രമണ കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവിശ്യമായി ബന്ധപ്പെട്ട ഹർജിയിൽ കൊട്ടാരക്കര എസ് സി , എസ് ടി സ്പെഷ്യൽ കോടതിയുടെ വിചാരണ നടപടി തടഞ്ഞ് ഹൈക്കോടതി.ശാസ്താംകോട്ട ദേവസ്വം കോളേജിൽ വച്ച് ലൈംഗിക പീഡനത്തിന് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ഇരയായിരുന്നു. പ്രസ്തുത കേസിൽ പോലീസ് പിടിയിലായ പ്രതി ജയിൽ മോചിതനായശേഷം നേരിട്ടും ഗുണ്ടകളെ ഉപയോഗിച്ചും എസ് സി സമുദായ അംഗമായ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് എതിരെ പോലീസ് രണ്ടാമതും കേസ് എടുത്തിരുന്നു.രണ്ടാമത് എടുത്ത കേസിൻ്റെ വിചാരണ കൊട്ടാരക്കര എസ് സി , എസ് ടി സ്പെഷ്യൽ കോടതിയിൽ ആരംഭിച്ചിരുന്നു. ......
കൊച്ചി: “വിജ്ഞാനത്തിന്റെയും അറിവിന്റെയും ശക്തമായ അടിത്തറയിൽ നിന്നുകൊണ്ടാണ് മലയാളികൾ വിശ്വപൗരന്മാരായി മാറിയത്, ആ അറിവിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ കുസാറ്റിന് നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്,” എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ......
കൊച്ചി: ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് മാർച്ച് ഒമ്പതിന് തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ലയൺസ് ഇൻ്റർനാഷണൽ മൾട്ടിപ്പിൾ ഡിസ്ട്രിക് 318-ൻ്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് എക്സോട്ടിക്കയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരങ്ങൾ അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിലും ബിസിജി ഗ്രൗണ്ടിലുമായാണ് നടക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ യൂത്ത് ക്രിക്കറ്റ് ടാലൻ്റ് സെർച്ചിൻ്റെ ഭാഗമായി തുടർച്ചയായി ഏഴാമത്തെ വർഷം സംഘടിപ്പിക്കുന്ന ഈ മെഗാ ടൂർണമെൻ്റിൽ സംസ്ഥാനത്തെ 10 സർവ്വകലാശാലകളിൽ നിന്നായി 60-ഓളം കോളേജുകളും തൊള്ളായിരത്തിലധികം വിദ്യാർത്ഥികളും മാറ്റുരയ്ക്കും. ......